History

In the early years of its foundation, the Vicar of Kizhakkambalam Forane, Fr. Thomas Kandathil offered the Holy Mass every Sunday. The wall surrounding the church and the improved roads leading to the church are also his valuable contributions. In the 1970s, the cemetery was built by the then Kizhakkambalam Forane Vicar, Fr. Emmanuel Maniankottil. The church after completion of its construction on 26th November, 1972 was named after St. Jude Thaddeus respecting the wishes of the parishioners. Rectory was built when Fr.Joseph Vayalikodath served as the assistant Vicar of the Forane. This rectory was rebuilt during the time of Fr. George Athappilly.

In 2000, Pro-Vicar Fr. Shaju Chirayath was appointed particularly for service in the parish. The relic of St. Jude was prayerfully placed in the church on 29th December, 2000. After one year,Fr. George Athappilly was appointed as the next Pro-Vicar. The shrine of St. Jude completed on 29th December, 2000 was the result of his untiring efforts.

The parish comprised of 35 families in the initial stages of its growth. Moreover 2 priests, 15 sisters and 3 brothersare called by God for his service from this small parish. The parish presently has grown to serve 113 families divided into 4 units. Various associations such as mothers’ council, Vincent De Paul Society, CLC,Altar boys team and Holy Childhood function under this church.

ചിറ്റനാട് ചരിത്രവഴികളിലൂടെ

എറണാകുളം അങ്കമാലി അതിരൂപതയിൽ എറണാകുളം ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് നിന്നും 6 കി.മി ദൂരത്തിൽ കിഴക്കമ്പലം ഫെറോനായുടെ കീഴിൽ മൂവാറ്റുപുഴ കാക്കനാട് ദേശീയപാതയിൽ നിന്നും 300 മീറ്റർ അകലത്തിൽ സമുദ്രനിരപ്പിൽ ൻഇന്നും 350 അടി ഉയരത്തിൽ ചിറ്റനാട് സെന്റ് ജൂഡ് ചർച്ച് സ്ഥിതി ചെയ്യുന്നു

പ്രകൃതിരമണീയവും ക്രൈസ്തവ പാരമ്പര്യവും നിറഞ്ഞ് നിൽക്കുന്ന നാനാജാതി ജനങ്ങൾ ഉൾപ്പെടുന്ന ചിറ്റനാട് മൊക്കാല ഗ്രാമവാസികളുടെ ജീവശ്രോതസ്സാണു അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധയൂദാ തദേവൂസിന്റെ നാമധേയത്തിൽ സ്ഥാപിതമായ ചിറ്റനാട് ദേവാലയം. 1960 കാലത്ത് കാലം ചെയ്ത അത്യുന്നത കർദ്ദിനാൾ പിതാവിന്റെ ദീർഘവീക്ഷണത്തിൽ ഈ പ്രദേശത്ത് ഉണ്ടാകാവുന്ന വികസനങ്ങളേയും തീക്ഷ്ണമായ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുന്ന അജപാലനഗണത്തിന്റെ ആവശ്യങ്ങളേയും മുൻനിർത്തി കർദ്ദിനാൾ പിതാവ് വാങ്ങിയതാണു പള്ളി നിലനിൽക്കുന്ന സ്ഥലം
മാത്യു ഇടവകയായ കിഴക്കമ്പലം പള്ളിയെ ആശ്രയിച്ചായിരുന്നു ഇടവക ജനങ്ങളുടെ വിശ്വാസജീവിതം. അഭിവന്ധ്യ പിതാവ് സ്ഥലം സന്ദർശിച്ച അവസരത്തിൽ ഈ ദേശത്തെ കാരണവന്മാരും അമ്മമാരും വിശ്വാസജീവിതത്തിൽ തങ്ങൾക്കുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പിതാവിനോട് സങ്കടം പറയുകയും സങ്കടപരിഹാരത്തിനായി ഈ സ്ഥലത്ത് ഒരു ദേവാലയത്തിനുള്ള അനുമതി നൽകുകയും ചെയ്തു. സന്തോഷപൂർവ്വം പിതാവിന്റെ തീരുമാനത്തെ ഇടവക ജനങ്ങൾ സ്വീകരിക്കുകയും തങ്ങളുടെ വീട്ടുകാരിൽ നിന്നും ദേവാലയ നിർമ്മിതിക്ക് ആവശ്യമായ വസ്തുവകകൾ കൊണ്ടു വന്നു ഏകദേശം 400 അടി വലുപ്പത്തിൽ ഒരു ————. ആദരീണയനായ കിഴക്കമ്പലം പള്ളിവികാരി ഫാദർ.തോമസ് കണ്ടത്തിലച്ചൻ ആഴ്ചയിൽ ഞായറാഴ്ച ദിവസം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്ത് പോന്നു

ചിറ്റനാട് ഗ്രാമത്തേയും മോറക്കാല ഗ്രാമത്തേയും വേർതിരിക്കുന്ന മനയ്ക്കക്കടവ് മലേക്കുരിശ് റോഡിൽ ചിറ്റനാട് മോറക്കാല ലിങ്ക് റോഡിൻ അഭിമുഖമായി പള്ളി സ്ഥിതി ചെയ്യുന്നു. കിഴക്ക് ആലുവ ചിത്രപ്പുഴ റോഡും വടക്കും പടിഞ്ഞാറും കടമ്പ്രയാറും തെക്ക് മോറക്കാല പാപ്പാറക്കടവ് റോഡും ഇടവക അതിർത്തികളാണു. മല മുകളിൽ നിന്നും നോക്കുമ്പോൾ ഗ്രാമത്തിന്റെ മാറിലൂടെ ഒഴുകുന്ന കടമ്പ്രയാറും മലയാറ്റൂരും എറണാകുളം നഗരവും മനോഹരമായ കാഴ്ചകളാണു

യാതൊരുവിധയാത്രാ സൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത് പ്രധാന ഗതാഗതമാർഗം ജലഗതാഗതം ആയിരുന്നു. കിഴക്കമ്പലം പള്ളിയിൽ നിന്നും വൈദികർ വിശുദ്ധ ബലിയർപ്പിക്കാൻ വന്നിരുന്നത് കടമ്പ്രയാറിലൂടെ വഞ്ചിയിൽ ആയിരുന്നു. പള്ളിപറമ്പിൽ ചുറ്റുമതിൽ കെട്ടുന്നതിനും ദേഹഡാദികൾ വച്ച് പിടിപ്പിക്കുന്നതിനും പ്രധാന റോഡുകളിൽ നിന്നും കുന്നിൻ മുകളിലെ ദേവാലയത്തിലേക്ക് ഗതാഗതസൗകര്യം ഒരുക്കുന്നതിലും കണ്ടത്തിയച്ചൻ നൽകിയ സേവനങ്ങൾ ഇടവക ജനം നന്ദിയോടെ ഓർക്കുന്നു. ചിറ്റനാട് ഇടവകയിൽ ഏറ്റവും കൂടുതൽ സേവനം ചെയ്തതും ആദ്യകാല കൈക്കാരനും ഊരോത്ത് തോമാ ജോസഫാണു

1970 കളിൽ കിഴക്കമ്പലം പള്ളിവികാരിയായിരുന്ന ബഹു:എമ്മാനുവൽ മണിയം കോട്ടച്ചനാണു ദേവാലയവും സിമിത്തേരിയും പണികഴിപ്പിച്ചത്. 01-01-1971 ൽ തറക്കല്ലിടുകയും ഇടവക ജനങ്ങളുടെ കൂട്ടായ്മയിലും കഠിനാദ്ധ്വാനത്തിലും 26-11-1972 ഇൽ അഭിവന്ദ്യ കർദ്ദിനാൾ പാറേക്കാട്ടിൽ പിതാവ് കൂദാശ നടത്തുകയും ചെയ്തു

യാതൊരു വിധ സൗകര്യമോ വീടുകളോ ഇല്ലാതിരുന്ന ഈ ഒറ്റപ്പെട്ട സ്ഥലത്ത് ഒരു ദേവാലയം നിർമ്മിക്കുകയും കിണർകുഴിക്കുന്നതും ബുദ്ധിപരം ആയിരിക്കില്ല എന്നായിരുന്നു നാട്ടുകാരിൽ പൊതുവെയുള്ള ധാരണ. എന്നാൽ വിശ്വാസികളായ ഇടവകയിലെ അമ്മമാർ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദ്ദേവൂസിനോട് പ്രാർത്ഥിക്കുകയുണ്ടായി. ഇടവക ജനത്തിനും പള്ളിക്കും ആവശ്യമായ ജലം ലഭിക്കുന്ന കിണർ ഇടവക ജനങ്ങൾക്ക് ഇന്നും അത്ഭുതമാണു. അങ്ങനെ ദേവാലയ നിർമ്മാണം പൂർത്തിയായപ്പോൾ വിശുദ്ധ യൂദായുടെ നാമധേയത്തിൽ തന്നെ ദേവാലയം സ്ഥാപിക്കുന്നതിനു ഇടവക ജനം ആഗ്രഹിക്കുകയും കർദ്ദിനാൾ പിതാവ് ഇടവക ഹിതം അംഗീകരിക്കുകയും ചെയ്തു.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയം 26-11-1972 ഇൽ സ്ഥാപിതമായി
മാതൃ ഇടവകയായ കിഴക്കമ്പലത്ത് ജോലി ഭാരം കൂടുതൽ ആയതിനാൽ സഹ വികാരിമാർ ആയിരുന്നു ചിറ്റനാട് സേവനം നൽകിയിരുന്നത്.
ആദ്യകാലങ്ങളിൽ 35 കുടുംബങ്ങൾ ഇടവകയിൽ ഉണ്ടായിരുന്നത്. ധാരാളം ദൈവവിളികൾ ഉള്ള ഈ ചെറിയ ഇടവകയിൽ 2 പുരോഹിതരും 15 സിസ്റ്റേഴ്സും 3 ബ്രദേഴ്സും ദൈവവിളി സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞുപോയ ബഹു: ഫാദർ ധർമ്മാനന്ദ് സി.എം.ഐ മുട്ടത്തോടിലും ബഹു:സിസ്റ്റർ മർത്താ ചുണങ്ങംവേലി, സിസ്റ്റർ ക്രിസാന്തം ചുണങ്ങം വേലി, സിസ്റ്റർ ഫീലിയ കിഴക്കമ്പലം, ബ്രദർ ആന്റണി മുട്ടത്തോടിൽ എന്നിവരേയും ഈയവസരത്തിൽ ഓർക്കുന്നു

1990 ഇൽ ബഹു ജോസഫ് പുഞ്ചപുതുശ്ശേരിയച്ചൻ വികാരിയായിരുന്ന കാലത്താണു മുട്ടത്തോട്ടീൽ അന്തോണി ഔസേഫ് ദാനമായി നൽകിയ സ്ഥലത്ത് വിശുധ സെബസ്ത്യാനോസിന്റെ കപ്പേള സ്ഥാപിക്കപ്പെട്ടത്. ഇടവക ജനങ്ങളുടെ ദീർഘകാലമായുള്ള ഒരു ആഗ്രഹമാണു പ്രധാന റോഡിൽ ഒരു കപ്പോള പ്രത്യേകനിയോഗം വഴി പള്ളിയിലേക്കുള്ള പ്രധാന റോഡിന്റെ കവാടത്തിൽ കോയിക്കരവീട്ടിൽ ആന്റണിമകൻ ബേബി ദാനമായി നൽകിയ സ്ഥലത്ത് ഒരു കുരിശടി സ്ഥാപിക്കുകയും 2000 ഡിസംബർ 29 തീയ്യതി പ്രൊ.വികാരിയായിരുന്ന ഫാ.ഷാജു ചിറയത്തച്ചന്റെ ശ്രമഫലമായി ഇന്ന് കാണുന്ന വി.യൂദായുടെ കപ്പോള പണിതീർത്തത്. ബഹു.അഭിവന്ദ്യ തോമസ് ചക്യേത്ത് പിതാവ് കൂദാശ നടത്തുകയും ചെയ്തു.

ബഹുമാനപ്പെട്ട വയലിക്കോടത്ത് ജോസഫ് വികാരിയായിരുന്ന സമയത്താണു വൈദികർക്ക് വിശ്രമിക്കുന്നതിനും താമസിക്കുന്നതിനും അനുയോജ്യമായ ഒരു പള്ളിമേട പണിപൂർത്തിയാക്കിയത്. ഇടവക ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ചിറ്റനാട് സ്ഥിരമായി ഒരു വൈദികന്റെ സേവനം. 2000 ലാണു ഒരു നവ വൈദികനെ ചിറ്റനാട് പള്ളിക്ക് അനുവദിക്കുകയും ആദ്യമായി പ്രൊ വികാരിയായിരുന്ന ബഹു ഷാജു ചിറയത്ത് ചാർജ്ജെടുക്കുകയും ചെയ്തു
ഇടവകയിൽ 113 കുടുംബങ്ങൾ ഉണ്ട്. നാലു യൂണിറ്റുകളായി തിരിച്ച് യൂണിറ്റുകളെ പ്രവർത്തനസജ്ജമാക്കുന്നു. ഒരു വർഷത്തെ സേവനത്തിനു ശേഷം ബഹുമാനപ്പെട്ട ചിറയത്തച്ചൻ സ്ഥലം മാറിപ്പോവുകയും ബഹുമാനപ്പെട്ട ജോർജ്ജ് ആത്തപ്പിള്ളി അച്ചൻ സ്ഥാനമേൽക്കുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ എല്ലാദിവസവും വിശുദ്ധ ബലി അർപ്പിക്കപ്പെടുന്നു. വിശുദ്ധ യൂദാ തദ്ദേവൂസിന്റെ മദ്ധ്യസ്ഥതയിൽ വളരെയധികമനുഗ്രഹങ്ങൾ ഇന്നാട്ടിലെ നാനാജാതി ആളുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ജനുവരിയിലെ ആദ്യ ഞായറാഴ്ച വിശുദ്ധന്റെ തിരുനാൾ ഇടവക ആഘോഷിക്കുന്നു. ഒക്ടോബർ 28 വിശുദ്ധ യൂദാ ദിനമായും കൊണ്ടാടുന്നു

ആദ്യ പ്രൊ വികാരിയായിരുന്ന ചിറയത്തച്ചന്റെ സേവനകാലത്താണു ചിറ്റനാട് പള്ളിക്ക് അനുവദിച്ച് കിട്ടിയ വിശുദ്ധ യൂദായുടെ തിരുശേഷിപ്പ് 200 ഡിസംബർ 29നു ഭക്തി ആദരപൂർവ്വം പ്രതിഷ്ഠിക്കപ്പെട്ടു. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 5:30 നു ഇടവക വിശുദ്ധന്റെ നെവ്വേനയും ലദിത്തും വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. തിരുന്നാളും തിരുന്നാൾ നൊവ്വേനയും ഏറ്റെടുത്ത് നടത്തുനത് ഇവിടത്തെ പ്രധാന നേർച്ചയാണു. വ്യാഴാഴ്ചകളിൽ നൊവ്വേനയും വിശുദ്ധ കുർബാനക്ക് ശേഷം നേർച്ച വിതരണം നടത്തപ്പെടുന്നതാണു.

ബഹുമാനപ്പെട്ട ആത്തപ്പിള്ളി ജോർജ്ജച്ചന്റെ കാലത്താണു വളരെ ശോചനീയമായ പള്ളിമേടയെ ഇന്ന് നാം കാണുന്നപള്ളിമേടയായി പുതുക്കിപ്പണിതത്. ഇടവക മക്കൾക്ക് മത പഠനത്തിനായി മതബോധനഹാളും മുൻവശത്തെ വിശാലമായ ഗെയ്റ്റും മതിലും പ്രത്യേകമായ മരണാനന്തരസഹായനിധി പ്രവർത്തങ്ങളും അച്ചന്റെ സേവനങ്ങൾക്ക് ഉത്തമോദാഹരണങ്ങൾ ആണു. ഈ ദിവസങ്ങളിൽ എല്ലാ ദിവസവും 6:30 എ.എം നു വിശുദ്ധ ബലിയും ഞായറാഴ്ചകളിൽ രാവിലെ 7 നു നും കുട്ടികൾകായി 9:30 നും വിശുദ്ധ ബലി അർപ്പിക്കപ്പെടുന്നു. വ്യാഴാഴ്ചകളിൽ 6:30നു ഇടവക മദ്ധ്യസ്ഥന്റെ നൊവ്വേനയും ലദിത്തും വിശുദ്ധകുർബാനയും നേർച്ച വിതരണവും നടത്തപ്പെടുന്നു. ശനിയാഴ്ചകളിൽ മാതൃഭക്തിക്കായി മാതാവിന്റെ നൊവ്വേനയും നടന്നുവരുന്നു

മാതൃസംഘം, സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി, സി.എൽ.സി, അൾത്താരസംഘം, തിരുബാല സഖ്യം തുടങ്ങിയ സംഘടനകളും പ്രവർത്തിക്കുന്നു. സംഘടനകൾക്ക് ആത്മീയ ഉപദേഷ്ടാവായും ഇടവകജനങ്ങൾക്ക് വികാരിയായും ഇപ്പോൾ — സേവനം ചെയ്യുന്നത് ബഹുമാനപ്പെട്ട തോമസ് ചില്ലക്കൻ അച്ചനാണു

ചിറ്റനാട് ഇടവകയിൽ സേവനം ചെയ്ത എല്ലാ മുൻവികാരിമാർ, സഹവികാരിമാർ, സിസ്റ്റേഴ്സ് (കിഴക്കമ്പലം മഠം) ഞങ്ങളുടെ മാതാപിതാക്കൾ, കൈക്കാരന്മാർ, കപ്യാർ ആയി സേവനം ചെയ്തവർ തുടങ്ങിയവരെ നന്ദിയോടെ ഓർക്കുന്നു.
കാലം ചെയ്ത് ഞങ്ങളിൽ നിന്ന് മണ്മറഞ്ഞ് പോയ അത്യുന്നത കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമനസ്സിനോടുള്ള സ്നേഹവും ആദരവും ഈ അവസരത്തിൽ പ്രകടിപ്പിക്കുകയാണു

(എന്തെങ്കിലും വിവരങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു. വാമൊഴിയായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്)