Activities

Catechism

During the 1970s, children attended catechism classes in the Kizhakkambalam Forane due to lack of students and facilities in their parish. However, in the period 1984-1985, a catechism hall was built in the parish for teaching catechism to the students of the primary classes under the guidance of Fr. Joseph Vayalikodath. Now catechism is taught every Sunday to the students up to the XII standard with Smt. Lally Jose as the headmistress. St. Jude Thaddeus Church is also selected as the Model School in the Kizhakkambalam Forane.

Self-Help Groups (SHG)

The self-help groups under Ernakulam-Angamaly Archdiocese was inaugurated in the Chittanad church in November 2011. Fr. Paul Cherupilly, the assistant director of Welfare Services gave lectures to 95 mothers of the parish who joined the group.Social Welfare Loan Officer, Smt. Elsy Antony divided the members into eight groups. The Vicar was appointed as the chairman of SHG and two animators were selected for assistance. SHG continues to function well in
the Chittanad church and upholds its objective of making women self-reliant.

Women Welfare Services

Women Welfare services comprising of 32 members, was founded on 14th January, 2011, in a meeting presided over by the Vicar, Fr. Shaju Chirayath. The responsibilities of mothers,importance of prayer and family relationships were dealt with in the lectures followed. The members meet together every first Sunday of the month under the leadership of the Parish Vicar, the President Valsa
Sunny and the Secretary Lily Joy. They visit orphanages in the festive seasons of Christmas and Easter to extend help to the needy. Besides these services, they also provide for the needs of families and offer full support in the church activities. The Parish Vicar and the sisters inspire the members to purify themselves visiting the holy places like Bharananganam, Kurisumudi and Mannanam.

മതബോധനം

1972 നവമ്പർ മാസത്തിലാണു ചിറ്റനാട് സെന്റ് ജൂഡ് ഇടവക ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. കിഴക്കമ്പലത്ത് ബഹു.വൈദികർ ഇവിടെ വന്ന് കുബാനയും മറ്റ് കൂദാശകളും നടത്തിവന്നിരുന്നു. കുട്ടികളുടെ കുറവും ക്ലാസ്സുകൾ നടത്തുവാനുള്ള സൗകര്യവും ഇല്ലാതിരുന്നതിനാൽ മതബോധനമോ വിശ്വാസപരിശീലനപരിപാടികളോ ഉണ്ടായിരുന്നില്ല. കുട്ടികൾ എല്ലാവരും കിഴക്കമ്പലത്ത് പോയി വിശ്വാസപരിശീലനം നേടിയിരുന്നു. 1984-1985 കാലഘട്ടത്തിൽബഹു ജോസ് വയലിക്കോടത്ത് അച്ചന്റെ നേതൃത്വത്തിൽ 1-4 വരെ കുട്ടികൾക്ക് വിശ്വാസപരിശീലനം നടത്തുവാൻ തീരുമാനിക്കുകയും അതിനായി ഒരു മതബോധന ഹാൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾക്ക് ഇരിക്കുവാനായി സിഡിപി സംഘടനവഴി കുറെ ബഞ്ചുകൾ ലഭിക്കുകയും ചെയ്തു. അങ്ങനെ 1 മുതൽ 4 വരെ കുട്ടികൾക്ക് വിശ്വാസപരിശീലനം ആരംഭിച്ചു. വിശ്വാസപരിശീലനം നടത്തുന്നതിനായി ജോയി ജോസഫ് മുട്ടത്തോട്ടിൽ പ്രധാനാധ്യാപകനായും അന്നമ്മ ജോസഫ് കണിയംകുടി, മേഴ്സി മാത്യു കുരിക്കൽ,റാണി ജോൺ മോളത്ത് എന്നിവരെ അദ്ധ്യാപകരായും നിയമിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 10 ക്ലാസ് വരെയും യുവജനങ്ങൾക്ക് പ്രത്യേകമായും വിശ്വാസപരിശീലനം ആരംഭിച്ചു. ഇന്ന് 1 മുതൽ 12 ക്ലാസ് വരെയും യുവജനങ്ങൾക്ക് യൂത്ത് ക്ലാസുമായി വിശ്വാസപരിശീലനം നടന്ന് വരുന്നു. കിഴക്കമ്പലം ഫെറോനായിലെ മോഡൽ സ്കൂളായും ചിറ്റനാട് സെന്റ് ജൂഡ് ഇടവക യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

WESCOW CREDIT

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹൃദയ സ്വയം സഹായ സംഘം 2011 നവമ്പർ മാസത്തിൽ ചിറ്റനാട് ഇടവകയിൽ ആരംഭിച്ചു, വെൽഫയർ സർവ്വീസിന്റെ അസി.ഡയറക്റ്റർ ഫാ.പോൾ ചെറുപിള്ളിയിലച്ചൻ എസ്.എച്ച്.ജിയെ പറ്റി ഇടവകയിൽ വന്ന് ക്ലാസ് എടുത്തു. ക്ലാസിൽ പങ്കെടുത്ത 95 അമ്മമാർ ഇതിൽ അംഗങ്ങളായി ചേർന്നു. സോഷ്യൽ വെൽഫെയറിൽ ലോൺ ഓഫീസറായി പ്രവർത്തിക്കുന്ന ശ്രീമതി എൽസി ആന്റണി അംഗങ്ങളെ 8 ഗ്രുപ്പുകളായി തിരിച്ചു. ബഹു.വികാരി ഫാ:തോമസ് ചില്ലക്കലച്ചനാണു എസ്.എച്.ജിയുടെ അദ്ധ്യക്ഷൻ. കൂടാതെ 2 ആനിമേറ്റർമാരേയും തിരഞ്ഞെടുത്തു. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എച്ച്.ജി ചിറ്റനാട് ഇടവകയിൽ പ്രവർത്തിച്ചുപോരുന്നു