Catechism

During the 1970s, children attended catechism classes in the Kizhakkambalam Forane due to lack of students and facilities in their parish. However, in the period 1984-1985, a catechism hall was built in the parish for teaching catechism to the students of the primary classes under the guidance of Fr. Joseph Vayalikodath. Now catechism is taught every Sunday to the students up to the XII standard with Smt. Lally Jose as the headmistress. St. Jude Thaddeus Church isalso selected as the Model School in the Kizhakkambalam Forane.

മതബോധനം

1972 നവമ്പർ മാസത്തിലാണു ചിറ്റനാട് സെന്റ് ജൂഡ് ഇടവക ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. കിഴക്കമ്പലത്ത് ബഹു.വൈദികർ ഇവിടെ വന്ന് കുബാനയും മറ്റ് കൂദാശകളും നടത്തിവന്നിരുന്നു. കുട്ടികളുടെ കുറവും ക്ലാസ്സുകൾ നടത്തുവാനുള്ള സൗകര്യവും ഇല്ലാതിരുന്നതിനാൽ മതബോധനമോ വിശ്വാസപരിശീലനപരിപാടികളോ ഉണ്ടായിരുന്നില്ല. കുട്ടികൾ എല്ലാവരും കിഴക്കമ്പലത്ത് പോയി വിശ്വാസപരിശീലനം നേടിയിരുന്നു. 1984-1985 കാലഘട്ടത്തിൽബഹു ജോസ് വയലിക്കോടത്ത് അച്ചന്റെ നേതൃത്വത്തിൽ 1-4 വരെ കുട്ടികൾക്ക് വിശ്വാസപരിശീലനം നടത്തുവാൻ തീരുമാനിക്കുകയും അതിനായി ഒരു മതബോധന ഹാൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾക്ക് ഇരിക്കുവാനായി സിഡിപി സംഘടനവഴി കുറെ ബഞ്ചുകൾ ലഭിക്കുകയും ചെയ്തു. അങ്ങനെ 1 മുതൽ 4 വരെ കുട്ടികൾക്ക് വിശ്വാസപരിശീലനം ആരംഭിച്ചു. വിശ്വാസപരിശീലനം നടത്തുന്നതിനായി ജോയി ജോസഫ് മുട്ടത്തോട്ടിൽ പ്രധാനാധ്യാപകനായും അന്നമ്മ ജോസഫ് കണിയംകുടി, മേഴ്സി മാത്യു കുരിക്കൽ,റാണി ജോൺ മോളത്ത് എന്നിവരെ അദ്ധ്യാപകരായും നിയമിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 10 ക്ലാസ് വരെയും യുവജനങ്ങൾക്ക് പ്രത്യേകമായും വിശ്വാസപരിശീലനം ആരംഭിച്ചു. ഇന്ന് 1 മുതൽ 12 ക്ലാസ് വരെയും യുവജനങ്ങൾക്ക് യൂത്ത് ക്ലാസുമായി വിശ്വാസപരിശീലനം നടന്ന് വരുന്നു. കിഴക്കമ്പലം ഫെറോനായിലെ മോഡൽ സ്കൂളായും ചിറ്റനാട് സെന്റ് ജൂഡ് ഇടവക യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്