Women Welfare Services

Women Welfare services comprising of 32 members, was founded on 14th January, 2011, in a meeting presided over by the Vicar, Fr. Shaju Chirayath.The responsibilities of mothers,importance of prayer and family relationships were dealt with in the lectures followed. The members meet together every first Sunday of the month under the leadership of the Parish Vicar, the President Valsa Sunny and the Secretary Lily Joy. They visit orphanages in the festive seasons of Christmas and Easter to extend help to the needy. Besides these services, they also provide for the needs of families and offer full support in the church activities. The Parish Vicar and the sisters inspire the members to purify themselves visiting the holy places like Bharananganam, Kurisumudi and Mannanam.

ചിറ്റനാട് സെന്റ് ജൂഡ് ദേവാലയത്തിൽ പ്രവർത്തിച്ചു വരുന്ന വിമെൻസ് വെൽഫെയർ സർവ്വീസസ്സിന്റെ പ്രവർത്തനങ്ങൾ

2001 ജനുവരി 14 തീയ്യതി ചിറ്റനാട് ഇടവകയിൽ ബഹു:വികാരി ഷാജി ചിറയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ചിറ്റനാട് ഇടവകയിൽ വിമെൻസ് വെൽഫെയർ സർവീസ്സ് എന്ന സംഘടന സ്ഥാപിക്കപ്പെട്ടു. തുടർന്നുള്ള ക്ലാസ് റവ.സി.അൽക്കാണ്ട്രായുടെ നേതൃത്വത്തിൽ ആയിരുന്നു. പ്രസ്തുത ക്ലാസിൽ വച്ച് കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന അമ്മമാർ അവശ്യം അറിഞ്ഞിരിക്കേണ്ട പലകാര്യങ്ങളും ചർച്ചാ വിഷയമായി. മക്കളെ വളർത്തേണ്ട രീതികൾ, പ്രാർത്ഥനാ ജീവിതത്തിന്റെ ആവശ്യകത, കുടുംബബന്ധങ്ങളുടെ പ്രസക്തി, കൂട്ടായ പ്രവർത്തനങ്ങൾ, ,കുടുംബത്തിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ചാവിഷയമായി. പ്രസ്തുതയോഗത്തിൽ സംഘടനയുടെ നടത്തിപ്പിനിനായി ജോയി –സെക്രട്ടറി, വത്സമ്മ സണ്ണി-പ്രസിഡണ്ട് – ഇപ്പോൾ മോളി ജോസ്, ട്രഷറർ റോസി ആന്റണി എന്നിവരെ തിരഞ്ഞെടുത്തു. അംഗങ്ങൾ മാസത്തിന്റെ ആദ്യയാഴ്ച ബഹു. വികാരിച്ചന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുന്നു. എല്ലാവർഷവും ക്രിസ്ത്മസ്, ഈസ്റ്റർ കാലങ്ങളിൽ അംഗങ്ങൾ അനാഥാലയം സന്ദർശിക്കുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നു. ഇടവകയിലും പുറത്തുമുള്ള നിർദ്ധനകുടുംബങ്ങളിലെ ആവശ്യ സന്ദർഭങ്ങളിൽ സംഘടനാംഗങ്ങൾ പൂർണമായ സഹകരണവും സാന്നിദ്ധ്യവും നൽകുന്നു. ഭരണങ്ങാനം, മാന്നാനം കുരിശുമുടി തുടങ്ങിയ വിശുദ്ധസ്ഥലങ്ങൾ സന്ദർശിച്ചു. ബ.സിസ്റ്റേഴ്സും വികാരി. തോമസ് അച്ചനും പൂർണമായ പിന്തുണ നൽകുന്നു. സംഘടന കൂടുതൽ സജീവമാകുന്നതിനും കൂട്ടായ പ്രവർത്തനത്തിലൂടെ ഇടവകയുടെ നന്മ ലക്ഷ്യമാക്കി മുന്നേറുവാനുമുള്ള ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

ആകെ അംഗങ്ങൾ: 32